സൗദി-ഇന്ത്യ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ജര്‍മനിയിലെ മ്യൂണിച്ചില്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിനിടെയാണ് കൂടിക്കാഴ്ച നടന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളില്‍ അവ വികസിപ്പിക്കുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.
കൂടാതെ പൊതുതാല്‍പ്പര്യമുള്ള നിരവധി പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ ഉഭയകക്ഷി, ബഹുമുഖ ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള വശങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

ജര്‍മനിയിലെ സൗദി അംബാസഡര്‍ അമീര്‍ അബ്ദുല്ല ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍, വിദേശകാര്യ മന്ത്രി ഓഫീസ് അസിസ്റ്റന്റ് മേധാവി വലീദ് ഇസ്മാഈല്‍, വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍യഹ്‌യ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Top