സൗദിയില്‍ മീനിന് തീവിലയും ക്ഷാമവും;മത്സ്യവില ഇരട്ടിയായി വര്‍ധിച്ചു

സൗദി : കടല്‍ചൂട് വര്‍ധിച്ചതോടെ സൗദിയില്‍ മത്സ്യവിപണിയില്‍ വന്‍ക്ഷാമം. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലെ മാര്‍ക്കറ്റുകളിലടക്കം ഇതോടെ മത്സ്യവില ഇരട്ടിയായി വര്‍ധിച്ചു. ട്രോളിങ് നിരോധത്തിനൊപ്പം ഐസ് വില കൂടിയതും വിപണിയില്‍ മാന്ദ്യമുണ്ടാക്കുകയാണ്.

ട്രോളിംഗ് നിരോധനം നില നില്‍ക്കുന്നതിനാല്‍ സൗദിയില്‍ മത്സ്യ ലഭ്യത കുറവാണ്. ഇതിനൊപ്പം ഒമാന്‍, യമന്‍ രാജ്യങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളുടെ വരവും കുറഞ്ഞു. ഇതോടെ പ്രതിസന്ധിയിലാകുകയാണ് വിപണി. വിപണിയിലുള്ള ഉത്പന്നങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ് ഇപ്പോള്‍. സാധാരണക്കാരുപയോഗിക്കുന്ന മത്സ്യങ്ങളും ചൂടേറിയതോടെ ലഭിക്കാതായി. ട്രോളിംഗ് നിരോധനം നീങ്ങാന്‍ ദിവസങ്ങള്‍ ഇനിയും കാത്തിരിക്കണം. ഓഗസ്റ്റ് ഒന്ന് മുതല്‍ ചെമ്മീന്‍ സീസണിന് തുടക്കമാകും.

Top