ആസിർ മേഖലയിൽ നിരവധി സംരംഭങ്ങൾ നടപ്പാക്കി സൗദി

റിയാദ് : സൗദി പരിസ്ഥിതി വാരത്തിന്റെ ഭാഗമായി പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം ആസിർ മേഖലയിൽ നിരവധി സംരംഭങ്ങൾ നടപ്പാക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അൽ-കഹ്മ, അൽ ഹരിദ, അൽ-ബിർക്ക്, സയീദ അൽ സവാൽഹ എന്നീ ബീച്ചുകൾ വൃത്തിയാക്കുന്നതും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണവും അഭയിലെ അൽ-മഷാദ് പാർക്കിലെ സസ്യസംരക്ഷണവുമാണ് ഇതിൽ പ്രധാനം. മേഖലയിലെ നിരവധി സർക്കാർ സന്നദ്ധ ഏജൻസികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇത്തവണ സംഘടിപ്പിച്ചത്.

 

 

Top