സൗദി അറേബ്യയില്‍ ശക്തമായ മണല്‍ക്കാറ്റിന് സാധ്യത ; ഭരണകൂടം മുന്നറിയിപ്പ് നല്‍കി

sand-storm

സൗദി: സൗദി അറേബ്യയില്‍ ശക്തമായ മണല്‍ക്കാറ്റിന് സാധ്യത. രാജ്യത്തെ ചില പ്രദേശങ്ങളില്‍ കാലാവസ്ഥ മാറ്റം ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ വ്യാഴാഴ്ച മണല്‍ക്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മണല്‍ക്കാറ്റിനെ തുടര്‍ന്ന് റോഡ് അപകടങ്ങളും വിമാന അപകടങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ജിദ്ദയിലാണ് ഇതിന് സാധ്യത കൂടുതല്‍. ജിദ്ദയിലെ തുറമുഖത്തേക്കുള്ള യാത്രയും മണല്‍ക്കാറ്റ് കാരണം ദുസഹമാകും. റോഡുകള്‍ കാണാന്‍ സാധിക്കാതെ വന്നേക്കാം.

സൗദിയില്‍ മാത്രമല്ല യുഎഇയിലും മണല്‍ക്കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിയാദിലുള്ള അല്‍ മജ്മ, അല്‍ ഖര്‍ജ്, ഷഖ്റാ എന്നിവിടങ്ങളിലാണ് മണല്‍ക്കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മെറ്ററോളജി അന്റ് എന്‍വിറോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ജനറല്‍ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ശ്വാസകോശപരമായ രോഗങ്ങള്‍ ഉള്ളവര്‍ നേരത്തെ തന്നെ വൈദ്യ സഹായത്തിനുള്ള ഒരുക്കങ്ങള്‍ നടത്തണമെന്നും യാത്രകളും പരമാവധി ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

Top