സൗദിയില്‍ നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സ്‌ പകരം ലഭിക്കാന്‍ പിഴ കുടിശിക അടക്കണം

റിയാദ് : ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ പകരം പുതിയത് ലഭിക്കുന്നതിന് ആദ്യം ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ പിഴ അടച്ച്‌ തീർക്കണം എന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് (മൊറൂർ)അറിയിച്ചു. കൂടാതെ പുതിയ ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസും അടക്കണം.

തുടർന്ന് അംഗീകൃത കേന്ദ്രത്തിൽ നിന്നും മെഡിക്കൽ പരിശോധന പൂർത്തിയാക്കി ഡ്രൈവിംഗ് സ്കൂളിലെ ട്രാഫിക് വകുപ്പ് പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കാമെന്നും ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.

Top