പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി സൗദി

സൗദി: നാല് പുതിയ എണ്ണ, വാതക പാടങ്ങള്‍ സൗദി അറേബ്യയില്‍ കണ്ടെത്തിയതായി ഊര്‍ജ മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു. സൗദി അരാംകോയാണ് കിഴക്കന്‍ പ്രവിശ്യയിലെ ദഹ്‌റാെന്റ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള അല്‍റീഷ്, മിനഹസ് എന്നീ പ്രദേശങ്ങളില്‍ പുതിയ നിക്ഷേപങ്ങള്‍ കണ്ടെത്തിയത്. അല്‍റീഷില്‍ നിലവില്‍ ഒരു എണ്ണക്കിണറുണ്ട്.  മിനഹസ് എണ്ണപ്പാടത്തെ സാറഹ്, അല്‍സഹ്ബ കിണറുകളിലാണ് പ്രകൃതി വാതകം കണ്ടെത്തിയത്.

ഇവിടെ നിന്നും പ്രതിദിനം 18 ദശലക്ഷം ക്യുബിക് അടി വാതകവും 98 ബാരല്‍ എണ്ണയും ഖനനം ചെയ്യും. 32 ദശലക്ഷം വാതകം ഖനനം ചെയ്യാനുള്ള ശേഷി അല്‍സഹ്ബ കിണറിനുണ്ടെന്ന് കണക്കാക്കുന്നു. വടക്കന്‍ അതിര്‍ത്തി മേഖലയിലെ റഫ പട്ടണത്തിന് സമീപമുള്ള അജ്റമിയ എണ്ണപ്പാടത്തിലെ കിണറിന് ദിനംപ്രതി 3,850 ബാരല്‍ എണ്ണ ഉല്‍പാദിക്കാനുള്ള ശേഷിയുണ്ട്.

Top