ഫ്രഞ്ച് എണ്ണക്കമ്പനികളുമായി എട്ട് കരാറുകളില്‍ ഒപ്പുവെക്കാന്‍ ഒരുങ്ങി സൗദി അരാംകോ

SAUDI-ARAMCO

റിയാദ് : ഫ്രഞ്ച് എണ്ണക്കമ്പനികളുമായി എട്ട് കരാറുകളില്‍ ഒപ്പു വെക്കാന്‍ ധാരണയായി സൗദി അരാംകോ. ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെക്കാന്‍ ധാരണയായത് സൗദി കിരീടാവകാശിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടയിലായിരുന്നു പുതിയ കരാറുകളില്‍ ഊര്‍ജഗതാഗത രംഗത്ത് ഇരുപതോളം ധാരണപത്രങ്ങളും തയ്യാറായിട്ടുണ്ട്. നൂറ്റി എണ്‍പത് കോടി ഡോളറിന്റേതാണ് കരാറുകള്‍.

അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് കരാറുകളില്‍ ധാരണയായത്. എണ്ണ മേഖലയിലെ സഹകരണ കരാറുകള്‍ പത്ത് ബില്യന്‍ ഡോളറിന്റേതായിരിക്കുമെന്ന് അരാംകോ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് അമീന്‍ അന്നാസിര്‍ വ്യക്തമാക്കി. കരാറുകള്‍ ചൊവ്വാഴ്ചയോടെ ഒപ്പുവെക്കും. മധ്യപൗരസ്ത്യ ദേശത്തെ എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ക്ക് ഇറാന്റെ ഇടപെടല്‍ കാരണമായുണ്ടാവുന്ന പ്രശ്‌നങ്ങളും കിരീടാവകാശിയുടെ സന്ദര്‍ശനത്തിനിടെ ചര്‍ച്ച ചെയ്യുന്നതാണ്.

Top