അംഗീകാരം തേടി കൂടുതല്‍ വാക്‌സിനുകള്‍ സൗദിയിലെത്തി

റിയാദ് : പരിശോധനകൾക്കും അംഗീകാരത്തിനുമായി കൂടുതൽ വാക്സിനുകൾ രാജ്യത്ത് എത്തിയിട്ടുണ്ടെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) അറിയിച്ചു. 21 ദിവസത്തിൽ കുറയാതെയും 42 ദിവസത്തിൽ കൂടാതെയും രണ്ടു ഡോസുകളും ഉപയോഗിക്കാൻ കഴിയുക എന്നതാണ് രാജ്യത്ത് വാക്സിനുകൾ രജിസ്റ്റർ ചെയ്യുന്നതിന്റെ അടിസ്ഥാനമെന്ന് അതോറിറ്റി അറിയിച്ചു.

നിലവിൽ ഫൈസർ വാക്സിൻ, ഓക്സ്ഫോർഡ് ആസ്ട്ര സെനിക്ക എന്നീ മരുന്നുകൾ ആണ് സൗദിയിൽ അംഗീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഇതുവരെ 5 ദശലക്ഷത്തിലധികം ആളുകൾ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. എല്ലാ പ്രദേശങ്ങളിലുമായി 500 ലധികം വാക്സിൻ കേന്ദ്രങ്ങൾ ആണ് നിലവിൽ പ്രവർത്തിച്ച്‌ വരുന്നത്.

Top