സൗദിയില്‍ കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു

ജിദ്ദ: സൗദിയില്‍ കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. പെരിന്തല്‍മണ്ണ രാമപുരം അഞ്ചരകണ്ടി സ്വദേശി അബ്ദുല്‍സലാം(58), മുതുവല്ലൂര്‍ പാറശ്ശേരി ഉമര്‍ (53), ഒതുക്കുങ്ങല്‍ മുഹമ്മദ് ഇല്യാസ് അഞ്ചുകണ്ടന്‍ (47) എന്നിവരാണ് മരിച്ചത്.

അബ്ദുല്‍ സലാം ഒരുമാസമായി കിങ് അബ്ദുല്ല അസീസ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. ജിദ്ദ രാമപുരം കൂട്ടായ്മ എക്‌സിക്യൂട്ടീവ് അംഗം, ട്രഷറര്‍ എന്നീ നിലയില്‍ സേവനമനുഷ്ഠിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടായി ജിദ്ദയിലാണ്.

Top