സൗദിയില്‍ 1016 പേര്‍ക്ക് കൊവിഡ് ; 12 മരണം സ്ഥിരീകരിച്ചു

റിയാദ്‌ : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1016 പുതിയ കൊറോണ കേസുകളും 12 മരണങ്ങളും 900 രോഗമുക്തിയും ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തി.

ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ അണുബാധകളുടെ എണ്ണം 422316 ആയും മരണങ്ങൾ 7018 ആയും രോഗമുക്തി 405607 ആയും ഉയർന്നു. നിലവിൽ 9691 കേസുകൾ ചികിത്സയിൽ കഴിയുന്നതിൽ 1346 എണ്ണം ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.

Top