സൗദിയില്‍ വാക്‌സിനെതിരായ വ്യാജ പ്രചാരണം വ്യാപകം

ജിദ്ദ: കൊവിഡ് പ്രതിരോധ വാക്സിന്‍ ക്യാംപയിന്‍ സൗദിയില്‍ ശക്തമായി തുടരുമ്പോഴും സോഷ്യല്‍ മീഡിയയിലും മറ്റും അതിനെതിരായ പ്രചാരണങ്ങളും പൊടിപൊടിക്കുകയാണ്. മരണം വരെ സംഭവിച്ചേക്കാവുന്ന ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് വാക്സിന്‍ കാരണമാവുന്നുവെന്നും വാക്സിനെടുത്താല്‍ കുട്ടികളുണ്ടാവില്ല എന്നു വരെ പ്രചാരണങ്ങളുണ്ടായി. വാക്സിനേഷന്‍ ക്യാംപയിന്‍ തുടങ്ങുന്നതിനു മുമ്പ് ഇത്തരം പ്രചാരണങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അത് മാറി.

കാരണം വാക്സിന്‍ എടുത്ത ആരിലും അത്തരം ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടായില്ല എന്നതു തന്നെ കാരണം. എന്നാല്‍ വാക്സിന്‍ ശരീരത്തിന്റെ ജനിതക ഘടനയെ ബാധിക്കുമെന്നതാണ് പുതിയ പ്രചാരണം. ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നതായും പലരും വാക്സിനെടുക്കാന്‍ വിസമ്മതിക്കുന്നതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇത്തരം പ്രചാരണങ്ങളെ ശക്തമായ ചെറുക്കാനുള്ള പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോവുകയാണ് അധികൃതര്‍.

 

Top