കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് സൗദി ഭരണാധികാരി; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

റിയാദ്: കൊവിഡ് വാക്‌സിന്‍ ഡോസ് സ്വീകരിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. വെള്ളിയാഴ്ച രാത്രി നിയോം നഗരത്തില്‍ വെച്ചാണ് സല്‍മാന്‍ രാജാവ് വാക്‌സിന്‍ സ്വീകരിച്ചത്. സൗദി ആരോഗ്യമന്ത്രി ഡോ.തൌഫീഖ് അല്‍റബീ അയാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വ്യാപനം മുതല്‍ തന്നെ സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യകാര്യങ്ങളില്‍ എല്ലാ പിന്തുണകളും നല്‍കിയ സല്‍മാന്‍ രാജാവിന് ആരോഗ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തിരുന്നു. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊറോണ വൈറസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

Top