സൗദിയില്‍ ഇന്ന് 359 പേര്‍ക്ക് കൊവിഡ്

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 359 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. 370 പേര്‍ കൊവിഡ് മുക്തരായി. 21 പേര്‍ മരിച്ചു.രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത 341,854 പോസിറ്റീവ് കേസുകളില്‍ 328,165 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി.

ആകെ മരണസംഖ്യ 5165 ആയി. ഇതോടെ മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി ഉള്ളത് 8524 പേരാണ്. അതില്‍ 829 പേരുടെ നില ഗുരുതരമാണ്.

Top