സൗദിയില്‍ 47 പേര്‍ക്ക് കോവിഡ്; രണ്ട് മരണം

ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രണ്ടാള്‍ മാത്രമാണ് കോവിഡ് മൂലം മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരില്‍ 36 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 548252 ഉം രോഗമുക്തരുടെ എണ്ണം 537282 ഉം ആയി.

ആകെ മരണസംഖ്യ 8778 ആയി ഉയര്‍ന്നു. രോഗം ബാധിച്ച്‌ ഗുരുതര നിലയിലുള്ളവരുടെ എണ്ണം 79 ആയി. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Top