സൗദി യാത്രാപ്ര​ശ്നം: സ​ർ​ക്കാ​റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണമെന്ന് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ

സൗദി: കൊവിഡ് വീണ്ടും പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് ആരോഗ്യമേഖലയിലുള്ളവര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ പല ഗള്‍ഫ് രാജ്യങ്ങളും അവസരം നല്‍കിയത്. എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ പോകുന്നവരുടെ വിമാനയാത്ര പ്രശ്നം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രസിഡൻറ് സിഞ്ചു റാന്നി ആവശ്യപ്പെട്ടു. ഇപ്പോള്‍ ഉയര്‍ന്ന നിരക്കാണ് വിമാന ടിക്കറ്റ് ചാര്‍ജായി ഈടാക്കുന്നത്. നിലവിലെ ടിക്കറ്റിന്‍റെ രണ്ട് ഇരട്ടിയാണ് തിരികെ ജോലിക്കെത്തുമ്പോള്‍ നല്‍കേണ്ടി വരുന്നത്. സ്വകാര്യ ഏജൻസികളും സംഘടനകളും ആണ് ഈ പകല്‍കൊള്ള നടത്തുന്നത്. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കൊവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ നാട്ടിൽ കുടുങ്ങിയവര്‍ ആണ് ഇപ്പോള്‍ തിരിച്ച് പോകുന്നത്. പല പ്രവാസികള്‍ക്കും ഇത് താങ്ങാന്‍ കഴിയുന്നില്ല. നിലവില്‍ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് തിരികെ സൗദി അറേബ്യ അടക്കമുള്ള ചില രാജ്യങ്ങളിലും എത്താന്‍ അനുമതി നല്‍കിയിട്ടുള്ളു. സൗദിയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ നഴ്സ് ജോലി ഒഴിവുണ്ടെന്ന് കാണിച്ച് ഉദ്യോഗാർഥികളെ സൗദിയിലേക്ക് കയറ്റി വിടുന്നുണ്ട്. എന്നാല്‍ സൗദിയില്‍ എത്തിയതിന് ശേഷമാണ് സ്വകാര്യ മാൻ പവർ കമ്പനികളുടെ വിസയിലാണ് തങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നതെന്ന് പലരും അറിയുന്നത്.

Top