റിയാദ്: ഇന്ത്യക്കാരുടെ എന്‍ആര്‍ഐ അക്കൗണ്ടിലെ നിക്ഷേപം സൗദി വാണിജ്യ മന്ത്രാലയം പരിശോധിക്കും.
ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി.
ഡയറക്ടറേറ്റ് കൈമാറിയ പട്ടികയിന്മേല് അന്വേഷണം തുടങ്ങിയതായും മന്ത്രാലയം അറിയിച്ചു.
രണ്ടായിരത്തോളം വരുന്ന അക്കൗണ്ടുകളുടെ പണമിടപാട് വ്യക്തമായി പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളോട് സര്‍ക്കുലര്‍ വഴി ആവശ്യപ്പെട്ടു കഴിഞ്ഞു.
വരുമാനത്തില്‍ കവിഞ്ഞ നിക്ഷേപം കണ്ടെത്തിയാല്‍ സാമ്പത്തിക കുറ്റം ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ സംശയാസ്പദമായ രീതിയില്‍ വന്‍ നിക്ഷേപങ്ങള്‍ ഉണ്ടായ അക്കൗണ്ടുകളാണ് പരിശോധിക്കുക.
ഇത്തരം അക്കൗണ്ടുകള്‍ കുറച്ചുകാലമായി ഇന്ത്യന്‍ ധനകാര്യ ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു.
ഇടപാടുകളില്‍ വ്യക്തത കുറവുള്ള അക്കൗണ്ടുകളുടെ സ്രോതസ് ഉറപ്പുവരുത്താനാണ് ബന്ധപ്പെട്ട രാജ്യങ്ങളുടെ സഹായം തേടുന്നത്.
പരിശോധിച്ച അക്കൗണ്ടുകളില്‍ 2000 ഓളം എണ്ണത്തിന്റെ വിവരങ്ങള്‍ കണ്ടെത്തി നല്‍കാനാണ് സൗദിയോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.