സൗദി ക്ലബ് അല്‍ നസറിന്റെ സൗഹൃദ മത്സരങ്ങള്‍ മാറ്റിവെച്ചു;ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരിക്ക്

റിയാദ്: സൗദി ക്ലബ് അല്‍ നസറിന്റെ ചൈനയില്‍ നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരങ്ങള്‍ മാറ്റിവെച്ചു. ഇന്നും 28-ാം തീയതിയുമായിരുന്നു മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് സൗഹൃദ മത്സരങ്ങള്‍ മാറ്റിവെച്ചത്. അല്‍ നസര്‍ ക്ലബ് അധികൃതര്‍ പ്രസ്താവനയിലാണ് ഇക്കാര്യം അറിയച്ചത്.

ചൈനയിലെ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്ന് റൊണാള്‍ഡോയും വ്യക്തമാക്കി. തനിക്ക് ഇതൊരു വിഷമമുള്ള ദിവസമാണ്. ചില കാര്യങ്ങള്‍ നാം തീരുമാനിക്കുന്നത് പോലെ നടക്കില്ലെന്നും റൊണാള്‍ഡോ പ്രതികരിച്ചു. മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് ആരാധകര്‍ക്ക് തിരികെ നല്‍കുവാനും സംഘാടകര്‍ തീരുമാനിച്ചു.

ചൈനീസ് ഫുട്‌ബോളിനെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകരെയും ബഹുമാനിക്കുന്നതായി അല്‍ നസര്‍ അറിയിച്ചു. സൗദിയും ചൈനയുമായി മികച്ച ബന്ധമാണുള്ളത്. നേരത്തെ തീരുമാനിച്ച പ്രകാരം പരിശീലനം പൂര്‍ത്തിയാക്കും. സൗഹൃദ മത്സരത്തിനായി പുതിയ തീയതികള്‍ പ്രഖ്യാപിക്കുമെന്നും അല്‍ നസര്‍ വ്യക്തമാക്കി.

Top