സൗദിയിൽ വാഹനാപകടം; ഉംറ തീർത്ഥാടകർ അടക്കം 35 പേർ മരിച്ചു

മദീന : സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മണ്ണ് മാന്തിയന്ത്രവുമായി കൂട്ടിയിടിച്ച് 35 പേര്‍ മരിച്ചു. മദീനയ്ക്കു സമീപം ഹിജ്റ റോഡിലാണ് അപകടം. അപകടത്തെതുടർന്നു ബസ് പൂർണമായും കത്തി.

ബസിലുണ്ടായിരുന്ന മരിച്ച തീർഥാടകർ ഏതു രാജ്യക്കാരാണെന്നു സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ അൽ ഹംസ, വാദി അൽ ഫറ എന്നീ ആശുപത്രികളിലേക്കു മാറ്റി.

ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്. തീർത്ഥാടകരുമായി പോകുകയായിരുന്നു ബസ് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ നാല് പേരെ അൽമനാമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top