സൗദിയില്‍ ചൈനീസ് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് വിലക്ക്

റിയാദ്: ചൈനീസ് വാക്‌സിനുകള്‍ സ്വീകരിച്ച വ്യക്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ചൈനയിലെ സിനോവാക്, സിനോഫാം വാക്‌സിനുകള്‍ എടുത്തവര്‍ക്കാണ് സൗദിയില്‍ പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വാക്‌സിനുകള്‍ സ്വീകരിച്ച പാകിസ്ഥാനികളെയാണ് വിലക്ക് ഏറെ ബാധിക്കുന്നത്.

തീരുമാനം പുനഃപരിശോധിക്കണമെന്നും, ചൈനീസ് വാക്‌സിനുകളെ അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പാക് വിദേശകാര്യ മന്ത്രാലയം സൗദി അറേബ്യയോട് ആവശ്യപ്പെട്ടു. സൗദിയുടെ അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഫൈസര്‍, അസ്ട്രസെനെക്ക, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചൈനീസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൗദി അറേബ്യ ഇതുവരെ അംഗീച്ചിട്ടില്ല.

Top