ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങി സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ

SAUDI-ARAMCO

സൗദി : ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങി സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കീഴിലുള്ള ഓയില്‍ റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ് സ്ഥാപനങ്ങളുടെ ഓഹരികളാണ് അരാംകോ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.

ഇന്ത്യയിലെ എണ്ണ സംസ്‌കരണ പെട്രോകെമിക്കല്‍ മേഖകള്‍ക്കു പുറമെ ഇന്ധന വിപണന മേഖലയിലും നിക്ഷേപമിറക്കാന്‍ പദ്ധതിയുണ്ട്. ഇതിനുള്ള അവസരങ്ങള്‍ ഇന്ത്യന്‍ പെട്രോളിയം കമ്പനികളുമായുള്ള പങ്കാളിത്തം വഴി നേടിയെടുക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്നും കമ്പനി സി.ഇ.ഒ അമീന്‍ നാസിര്‍ വ്യക്തമാക്കി.

റിഫൈനറി ആന്റ് പെട്രോകെമിക്കല്‍ മേഖലാ സ്ഥാപനങ്ങളുടെ ഇരുപത്തിയഞ്ച് ശതമാനം ഓഹരികള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനായി ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറ് കോടി ഡോളര്‍ വരെ വകയിരുത്തും. നിലവില്‍ പശ്ചിമ ഇന്ത്യയിലെ രത്നഗിരി റിഫൈനറി ആന്റ് പെട്രോകെമിക്കല്‍ കോംപ്ലക്സില്‍ സൗദി അരാംകോക്ക് ഓഹരി പങ്കാളിത്തമുണ്ട്. നാലായിരത്തി നാഞ്ഞൂറ് കോടി ഡോളര്‍ മുതല്‍ മുടക്കിലാണ് പദ്ധതി സ്ഥാപിക്കുന്നത്.

Top