കൊറോണ; ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തി

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസ് പരുന്ന പശ്ചാത്തലത്തിലാണ് വിസ സ്റ്റാമ്പിങ് നിര്‍ത്തിയത്. അതേസമയം റീ എന്‍ട്രി കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ തുടര്‍ന്നും സ്വീകരിക്കുമെന്നാണ് അറിയിപ്പ്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിന് തടസമില്ലായിരിക്കും.

തൊഴില്‍ വിസകള്‍, സന്ദര്‍ശക വിസകള്‍, ടൂറിസ്റ്റ് വിസകള്‍ തുടങ്ങിയവ സ്റ്റാമ്പ് ചെയ്യില്ല. ഇനി അറിയിപ്പ് ലഭിക്കുന്നതുവരെ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് കോണ്‍സുലേറ്റില്‍ നിന്ന് റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് അയച്ചിട്ടുണ്ട്.

Top