Saudi Arabia’s highest Islamic cleric ‘bans’ chess

റിയാദ് : ചെസ് കളിയെ ഹറാമായി പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ മുഖ്യ മതപുരോഹിതന്‍ ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍ ശൈഖ്. ചെസ് കളിക്കുന്നത് മുസ്ലീമുകള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ചെസ് പണംകൊണ്ടുള്ള ചൂതാട്ടമാണെന്നും ഇത് സമയവും പണവും നശിപ്പിക്കുന്നതിനും കളിക്കാര്‍ തമ്മില്‍ ശത്രുതയുണ്ടാക്കുന്നതിനും കാരണമാകുമെന്നും അദേഹം പറഞ്ഞു.

ഖുറാനിലെ സൂക്തങ്ങള്‍ എടുത്തുകാട്ടി തന്റെ കാഴ്ചപ്പാടിനെ ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍ ശൈഖ് ന്യായികരിക്കുകയും ചെയ്തു. എന്നാല്‍ തീരുമാനം ദുഃഖകരമാണെന്നാണ് ട്വിറ്ററില്‍ കൂടിയുള്ള പൊതുജനങ്ങളുടെ പ്രതികരണം.

1790 കളുടെ അവസാനം ഇറാനില്‍ ചെസിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചെസ് ചൂതാട്ടത്തിന് ഉപയോഗിക്കുന്നില്ലെന്ന് കാണിച്ച് അയത്തുള്ള റൗഹുള്ള ഖൊമേനി വിലക്ക് നീക്കുകയായിരുന്നു.

Top