സൗദി അറേബ്യയുടെ വിദേശ നയം സമാധാനത്തിനും ക്ഷേമത്തിനും: രാജകുമാരി റീമ ബിന്‍ത് ബന്ദര്‍

ദാവോസ്: സൗദി അറേബ്യയുടെ വിദേശ നയം സമാധാനത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നതായി അമേരിക്കയിലെ സൗദി അംബാസഡര്‍ രാജകുമാരി റീമ ബിന്‍ത് ബന്ദര്‍. പശ്ചിമേഷ്യയെ സ്ഥിരതയിലേക്കും സുരക്ഷിതത്വത്തിലേക്കും നയിക്കുന്നതില്‍ രാജ്യത്തിന്റെ പങ്കിനെ റീമ രാജകുമാരി എടുത്തുകാണിച്ചു. വേള്‍ഡ് ഇക്കണോമിക് ഫോറം 2024 വാര്‍ഷിക യോഗത്തിലാണ് റീമ ബിന്‍ത് ബന്ദറിന്റെ പ്രതികരണം.

പ്രായോഗികവും ശാസ്ത്രീയവുമായ സമീപനത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രി അദേല്‍ എ അല്‍ജുബൈര്‍ സംസാരിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ രാഷ്ട്രീയവത്കരിക്കാതെ ഗൗരവത്തോടെയും വസ്തുനിഷ്ഠമായും അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.രാജ്യത്തിന്റെ എണ്ണ ഇതര ജിഡിപിയിലെ ഗണ്യമായ വളര്‍ച്ച, സമീപകാല ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ, സൗദി വിഷന്‍ 2030 ലൂടെ തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ സൗദി സമ്പദ്വ്യവസ്ഥ ലോകത്തിനും രാജ്യത്തിനും സുപ്രധാനമാണെന്നും അല്‍ജദാന്‍ പറഞ്ഞു.

പ്രായോഗികവും ശാസ്ത്രീയവുമായ സമീപനത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രി അദേല്‍ എ അല്‍ജുബൈര്‍ സംസാരിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ രാഷ്ട്രീയവത്കരിക്കാതെ ഗൗരവത്തോടെയും വസ്തുനിഷ്ഠമായും അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

Top