റിയാദില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: റിയാദില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശി ആനപ്പാറക്കല്‍ വിനോദ് (50) ആണ് മരിച്ചത്.

റിയാദ് അല്‍ഖര്‍ജ് റോഡില്‍ ന്യൂ സനാഇയയിലെ ഒരു കമ്പനിയിലായിരുന്നു ഇയാള്‍
ജോലി ചെയ്തിരുന്നത്. 14 വര്‍ഷമായി വിനോദ് റിയാദിലാണ്.

ശുമൈസി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഭാര്യ: ഷീബ. മക്കള്‍: വൈഷ്ണവ്, വിസ്മയ.

Top