കൊറോണ വൈറസ്; സൗദി അറേബ്യയില്‍ ഒരു മലയാളി നിരീക്ഷണത്തില്‍

റിയാദ്: രാജ്യം മുഴുവന്‍ കൊറോണ വൈറസ് ബാധ പടരുന്ന ഭീതിയിലാണിപ്പോള്‍. സൗദി അറേബ്യയില്‍ കൊറോണ സംശയത്തില്‍ ഒരു മലയാളി നിരീക്ഷണത്തില്‍ ഉണ്ടെന്നാണ് വിവരം. മലപ്പുറം സ്വദേശിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്നത്.

വിദേശത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞു റിയാദില്‍ തിരിച്ചെത്തിയ ആളാണ് ഇദ്ദേഹം. ഒരാഴ്ചയായി ഇയാള്‍ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്.

രോഗമോ രോഗ ലക്ഷണമോ ഇല്ലെങ്കിലും 14 ദിവസത്തെ നിരീക്ഷണം ആവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്. സ്രവ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ അടുത്ത ദിവസം തന്നെ നിരീക്ഷണ കേന്ദ്രം വിടാനാകുമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു.

Top