സൗദി എയര്‍ലൈന്‍സ് ആഭ്യന്തര വിമാനങ്ങളുടെ സീറ്റ് ശേഷി ഉയര്‍ത്തും

ജിദ്ദ: സെപ്റ്റംബര്‍ മാസം മുതല്‍ സൗദി എയര്‍ലൈന്‍സ് ആഭ്യന്തര വിമാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കും. വിമാനത്തിന്റെ ക്യാബിനുള്ളിലെ മുഴുവന്‍ സീറ്റ് ശേഷിയും ഉപയോഗിക്കുമെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചു.

സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതിന് ശേഷമാണ് സീറ്റ് ശേഷി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെന്ന് സൗദി എയര്‍ലൈന്‍സ് വിശദീകരിച്ചു. ആഭ്യന്തര വിമാനങ്ങളിലെ സീറ്റ് ശേഷി 52%മാണ്.

സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള നിലവിലെ സൗദി ആഭ്യന്തര വിമാനങ്ങളുടെ പ്രതിവാര സീറ്റ് ശേഷി 245,000 എന്നത് മുഴുവന്‍ സീറ്റ് ശേഷി ഉപയോഗിക്കുന്നതോടെ ശേഷി 372,000 -ലധികം സീറ്റുകളായി ഉയരുമെന്നും സൗദി എയര്‍ലൈന്‍സ് സൂചിപ്പിച്ചു.

ഫ്‌ളൈറ്റ് ഷെഡ്യൂളും സീറ്റ് ശേഷിയും സ്ഥിരമായി അവലോകനം ചെയ്യുകയും പ്രവര്‍ത്തന ആവശ്യകതകള്‍ക്ക് അനുസൃതമായി വര്‍ദ്ധനവ് അംഗീകരിക്കുകയും ചെയ്യുന്ന ചുമതല ഒരു പ്രത്യേക വിഭാഗത്തിന്റെ കീഴിലാണെന്നും സൗദി എയര്‍ലൈന്‍സ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

Top