സൗദി അറേബ്യയില്‍ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

സൗദി അറേബ്യയില്‍ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് വാജിദ് (23) ആണ് മരിച്ചത്. ദമ്മാമിലെ ഹൈപ്പര്‍മാര്‍ക്കറ്റിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്.

ജോലിക്ക് ശേഷം മുറിയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ കുളിമുറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് സഹപ്രവര്‍ത്തകര്‍ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്.

മൃതദേഹം ദമ്മാം മെഡിക്കല്‍ ടവര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.

Top