സൗദി അറേബ്യയിലെ ഹോട്ടലിലും കഫേയിലും തീപിടിത്തം; ആളപായമില്ല

റിയാദ്: ജിദ്ദയിലുള്ള ഒരു ഹോട്ടലിലും കഫേയിലും തീപിടിത്തം. ഉത്തര ജിദ്ദയിലെ പ്രിന്‍സ് സുല്‍ത്താന്‍ സ്ട്രീറ്റിലെ റസ്റ്റോറന്റിലാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.

മൂന്ന് നില കെട്ടിടത്തിന്റെ മുകളിലാണ് ഈ ഹോട്ടലും കഫേയും പ്രവര്‍ത്തിക്കുന്നത്. ഉടന്‍ തന്നെ അഗ്‌നിശമന സേന എത്തി തീ അണച്ചു. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Top