സൗദി അരാംകോയുടെ എണ്ണ ഉല്‍പാദനം പഴയ നിലയിലേക്ക്

SAUDI-ARAMCO

സൗദി : സൗദി അരാംകോയുടെ എണ്ണ ഉല്‍പാദനം പഴയ നിലയിലേക്ക്. വേഗത്തില്‍ തിരിച്ചെത്താനായത് കമ്പനിയുടെ മികവിന് തെളിവാണ്, ഇത് ലോകത്തിന് മുന്നില്‍ അരാംകോയുടെ ശേഷി തെളിയിച്ചു, ലോകം നല്‍കിയ പിന്തുണക്ക് മോസ്‌കോയില്‍ നടക്കുന്ന ഊര്‍ജ്ജ സമ്മേളനത്തില്‍ മന്ത്രി നന്ദി അറിയിച്ചു. ആക്രമണം കഴിഞ്ഞ് 72 മണിക്കൂറിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിഞ്ഞതായി ഊര്‍ജ്ജ മന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസം 14നാണ് സൗദി അരാകോയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കമ്പനിയുടെ കിഴക്കന്‍ പ്രവശ്യയിലെ അബ്ഖൈക്ക് പ്രോസസ്സിംഗ് പ്ലാന്റിനും, ഖുറൈസ് ഓയില്‍ ഫീല്‍ഡിനും സാരമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഉല്‍പാദനം നിറുത്തി വെച്ചിരുന്നു.

നിലവില്‍ സൗദിയുടെ എണ്ണ ഉല്‍പാദനം പ്രതിദിനം 11.3 ദശലക്ഷം ബാരലായിട്ടുണ്ട്.

Top