സൗദിയില്‍ എക്‌സിറ്റ് റീഎന്‍ട്രി വിസ റദ്ദാക്കുവാനുള്ള നടപടികള്‍ ലഘൂകരിച്ചു

visa

റിയാദ്: സൗദി അറേബ്യയില്‍ എക്‌സിറ്റ് റീഎന്‍ട്രി വിസ റദ്ദാക്കുവാനുള്ള നടപടികള്‍ ലഘൂകരിച്ചു. ഇനി മുതല്‍ രാജ്യം വിട്ട് തിരിച്ചെത്താത്തവരുടെ വിസ റദ്ദാക്കുന്നതിന് സ്‌പോണ്‍സര്‍ നേരിട്ട് പാസ്‌പോര്‍ട്ട് ഓഫീസിനെ സമീപിക്കേണ്ട ആവശ്യം ഇല്ല. കാലാവധി കഴിഞ്ഞു രണ്ടു മാസം പിന്നിട്ടാല്‍ വിസ സോഫ്റ്റ്‌വെയര്‍ മുഖേന റദ്ദാകുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

വിദേശ തൊഴിലാളികള്‍ക്കും, ഫാമിലി വിസ ഉള്ളവര്‍ക്കും ഇത് ബാധകമായിരിക്കും. എന്നാല്‍ റീഎന്‍ട്രി വിസയില്‍ പോയി തിരിച്ച് വരാത്തവര്‍ക്ക് നിശ്ചിത കാലത്തേക്ക് സൗദിയിലേക്ക് വരുന്നതിനുള്ള വിലക്ക് തുടരുമെന്നാണ് സൂചന.

Top