സൗദി-യു.എ.ഇ സംയുക്ത വിസ സമ്പ്രദായം അടുത്ത വർഷം മുതൽ ആരംഭിച്ചേക്കും

സൗദി : സൗദി-യു.എ.ഇ സംയുക്ത വിസ സമ്പ്രദായം അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരി. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സൗദി സന്ദര്‍ശിക്കുന്നവര്‍ക്ക് യു.എ.ഇയും, യു.എ.ഇ സന്ദര്‍ശിക്കുന്നവര്‍ക്ക് സൗദിയും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടാകും.

2020ല്‍ തന്നെ പദ്ധതി നടപ്പിലാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംയുക്ത യോഗങ്ങളും ചര്‍ച്ചകളും നടന്നുവരികയാണ്.

ടൂറിസം മേഖലയിലെ സംയോജിത പ്രവര്‍ത്തനങ്ങള്‍ സമ്പദ് വ്യവസ്ഥക്ക് ഗുണപരമാകുമെന്ന് ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തില്‍ സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് യു.എ.ഇ സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരി സൗദിയുമായി ചേര്‍ന്ന് സംയുക്ത വിസ സമ്പ്രദായം നടപ്പിലാക്കുന്ന കാര്യം അറിയിച്ചത്.

Top