ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധന; മികച്ച നേട്ടം കൈവരിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധന. കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ്‌ ചെയര്‍മാന്‍ അഹമ്മദ് അല്‍ഖത്തീബ് ആണ് ഇക്കാര്യം അറിയിച്ചത്.

2030ഓടെ സൗദിയിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം 100 കോടിയാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം മുതലാണ് സൗദി ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചത്. ടുറിസം വ്യവസായത്തെ ഒരു വലിയ നിക്ഷേപക മേഖലയാക്കി മാറ്റുക കൂടിയാണ് സൗദിയുടെ ലക്ഷ്യം.

അമേരിക്ക, ബ്രിട്ടന്‍, ഷെന്‍ഗണ്‍ വിസകളുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകളാണ് നല്‍കുന്നത്.

Top