സൗദിയില്‍ ഇന്ന് 1,063 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1,063 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,620 പേരാണ് രോഗമുക്തി നേടിയത്. ഏറെക്കാലത്തിന് ശേഷമാണ് ഒറ്റ ദിവസം ഇത്രയധികം പേര്‍ രോഗമുക്തി നേടുന്നത്. അതെസമയം മരണനിരക്കില്‍ കുറവുണ്ടാവുകയും ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 10 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാജ്യമാകെ ഇന്ന് 98,862 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,27,877 ആയി. ഇതില്‍ 5,08,994 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,259 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,624 ആയി കുറഞ്ഞു. ഇതില്‍ 1,434 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Top