സൗദിയില്‍ ആദ്യ സിനിമ പ്രദര്‍ശനം ഇന്ന്; ആദ്യ ചിത്രം ബ്ലാക്ക് പാന്‍തര്‍

ജിദ്ദ: മൂന്നര പതിറ്റാണ്ടിനുശേഷം സൗദി അറേബ്യയിലെ ആദ്യ സിനിമ പ്രദര്‍ശനം ഇന്ന് നടക്കും. ഹോളിവുഡ് ചിത്രം ‘ബ്ലാക് പാന്‍തര്‍’ ആണ് ആദ്യസിനിമ. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തീയറ്ററിലാണ് പ്രദര്‍ശനം. 600 സീറ്റുകളാണ് ഇവിടെയുള്ളുത്. പൊതുജനങ്ങള്‍ക്കുള്ള പ്രദര്‍ശനം മേയ് മാസത്തിലാണ് ആരംഭിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക പ്രദര്‍ശനങ്ങളും ഉണ്ടാവും.

സൗദിയില്‍ പുതിയ സാമ്പത്തിക മേഖലകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് തിയേറ്ററുകളുടെ വരവ്. വിഷന്‍ 2030ന്റെ ഭാഗമായി 2500 സ്‌ക്രീനുകള്‍ സഹിതമുള്ള 350 സിനിമാശാലകള്‍ തുറക്കാനാണ് സൗദി ഭരണകൂടത്തിന്റെ പദ്ധതി. 40 അത്യാധുനിക തിയേറ്ററുകളാണ് അമേരിക്കന്‍ മള്‍ട്ടി സിനിമ (എ.എം.സി) കമ്പനി രാജ്യത്ത് തുറക്കുക.

മാര്‍വല്‍ സ്റ്റുഡിയോസ് നിര്‍മിച്ച സൂപ്പര്‍ഹീറോ സിനിമയാണ് ഫെബ്രുവരി 16 ന് അമേരിക്കയില്‍ റിലീസ് ചെയ്ത ‘ബ്ലാക് പാന്‍തര്‍’. വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് ആന്‍ഡ് മോഷന്‍ പിക്‌ചേഴ്‌സ് ആണ് വിതരണക്കാര്‍.

Top