പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കാന്‍ സൗദി

റിയാദ്: രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും അവയവം മാറ്റിവെച്ചവര്‍ക്കും സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നാം ഡോസ് ബൂസ്റ്റര്‍ വാക്‌സിന്‍ ആയി നല്‍കുമെന്ന് സൗദി ആരോഗ്യമന്ത്രലായം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അവയവമാറ്റ ശസ്!ത്രക്രിയക്ക് വിധേയരായവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍ എന്നിവര്‍ക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കുമാണ് മൂന്നാം ഡോസായ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതെന്നാണ് പഠന റിപ്പോര്‍ട്ടുകളിലുള്ളത്. രാജ്യത്തിന്റെ വാക്‌സിനേഷന്‍ പ്രൊട്ടോകോളുകളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു വിഭാഗങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമോയെന്ന കാര്യത്തില്‍ പഠനം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Top