സൗദി അറേബ്യയില്‍ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡില്‍ നിന്ന് മുക്തി നേടുന്നതിന്റെ പ്രതിദിന നിരക്ക് ഉയര്‍ന്നു. ഇന്ന് 1,084 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,285 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യമാകെ ഇന്ന് 98,642 കൊവിഡ് പരിശോധനകളാണ് നടത്തിയത്.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,26,814 ആയി. ഇതില്‍ 5,07,374 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,249 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 11,191 ആയി കുറഞ്ഞു. ഇതില്‍ 1,403 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Top