കടകളില്‍ ഇലക്ട്രോണിക് ബില്ലുകള്‍ നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയുമായി സൗദി

റിയാദ്: സൗദി അറേബ്യയിലെ കച്ചവട സ്ഥാപനങ്ങളില്‍ ഉപഭോക്താവിന് ഇലക്ട്രോണിക് ബില്ല് നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി വരുന്നു. ഡിസംബര്‍ നാലിനുള്ളില്‍ പഴയ കടലാസ് ബില്ല് സമ്പ്രദായം ഒഴിവാക്കി ഇലക്ട്രോണിക് ബില്ല് സംവിധാനം ഏര്‍പ്പെടുത്തണം. ബില്ലില്‍ ക്യു.ആര്‍ കോഡും വേണം.

സകാത്ത് ആന്‍ഡ് ടാക്‌സ് അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തില്‍ ബില്ലിങ് നടത്താനാണ് നിര്‍ദേശം. നികുതി വെട്ടിപ്പ്, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉല്‍പന്നങ്ങളുടെ വില്‍പ്പന എന്നിവ തടയല്‍, അമിത വിലയും വ്യാജ ഓഫറുകളും കണ്ടെത്തുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്. നിലവില്‍ രാജ്യത്തെ വലിയ കച്ചവട കേന്ദ്രങ്ങളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഇലക്ട്രോണിക് ബില്ലുകളും ഇന്‍വോയ്‌സുകളും പ്രാബല്യത്തിലുണ്ട്.

പലവ്യജ്ഞന കടകള്‍ പോലുള്ള ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ വരെ ഇലക്ട്രോണിക് ബില്ലിങ് രീതിയിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. ബില്ലില്‍ നികുതി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഓരോ സ്ഥാപനത്തിന്റെയും സ്വഭാവത്തിനനുസരിച്ചുള്ള വിവരങ്ങള്‍ ബില്ലിലുണ്ടായിരിക്കണം. ഇലക്ട്രോണിക് ബില്ലിങ് സംവിധാനം ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുകയും വേണം. ഇവ മന്ത്രാലയത്തിന്റെ നികുതി സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ഇതോടെ നികുതി വെട്ടിപ്പ് തടയാനാകും.

 

Top