പലസ്തീനികളെ ആശുപത്രിയിലേക്ക് എത്തിക്കാനായി ഈജിപ്തിലേക്ക് ആംബുലന്‍സുകള്‍ അയച്ച് സൗദി അറേബ്യ

സ്രയേല്‍ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന പലസ്തീനികളെ ആശുപത്രിയിലേക്ക് എത്തിക്കാനായി ഈജിപ്തിലേക്ക് ആംബുലന്‍സുകള്‍ അയച്ച് സൗദി അറേബ്യ. ഈജിപ്തിലെ എല്‍-അരിഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി എത്തേണ്ട 20 എമര്‍ജന്‍സി വാഹനങ്ങളുടെ ഒരു ഭാഗമാണ് ആംബുലന്‍സുകള്‍. മൂന്ന് ആംബുലന്‍സുകളാണ് സൗദി ഈജിപ്തിലേക്ക് അയച്ചത്. ഒമ്പത് ദുരിതാശ്വാസ വിമാനങ്ങളാണ് ഇതുവരെയായി രാജ്യം പലസ്തീനിലേക്ക് അയച്ചതെന്നും സൗദി പ്രസ്സ് ഏജന്‍സ് അറിയിച്ചു.

സൗദി രാജാവ് സല്‍മാന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റേയും നേതൃത്വത്തില്‍ നേരത്തെയും മാനുഷിക സഹായ വിതരണവും അടിയന്തര വാഹനങ്ങളും പലസ്തീനിലേക്ക് എത്തിച്ചിരുന്നു. ഗാസയിലെ ജനങ്ങള്‍ക്കുളള പിന്തുണയുടെ ഭാഗമായിട്ടായിരുന്നു മാനുഷിക സഹായങ്ങള്‍ എത്തിച്ചു നല്‍കിയത്. ഇസ്രയേല്‍ ആംബുലന്‍സുകളെ ആക്രമിക്കുന്നതും ആശുപത്രികള്‍ക്ക് നേരെ വ്യോമാക്രമണം നടത്തുന്നതും ശക്തമായ സാഹചര്യത്തിലാണ് സൗദിയുടെ സഹായം.

ഹമാസിനെതിരെയുളള ആക്രമണം ഇസ്രയേല്‍ വ്യാപിപ്പിച്ചതിന് പിന്നാലെ ഗാസയിലെ ജനങ്ങള്‍ രൂക്ഷമായ ഭക്ഷ്യക്ഷാമവും കൃത്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നില്ലെന്നും യുഎന്‍ യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം പറഞ്ഞിരുന്നു. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും വിതരണം ഗാസയില്‍ പ്രായോഗികമായി നിലവിലില്ല, ആവശ്യമുള്ളതിന്റെ ഒരു ഭാഗം മാത്രമേ അതിര്‍ത്തികളിലൂടെ എത്തിച്ചേരുന്നുള്ളൂ.

ശീതകാലം അടുത്ത് വരുന്നതും സുരക്ഷിതമല്ലാത്തതും തിങ്ങിനിറഞ്ഞതുമായ ഷെല്‍ട്ടറുകള്‍, ശുദ്ധജലത്തിന്റെ അഭാവം എന്നിവ മൂലം സാധാരണക്കാര്‍ പട്ടിണിയെ അഭിമുഖീകരിക്കുന്നു,’ ഡബ്ല്യുഎഫ്പി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിന്‍ഡി മക്കെയ്ന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Top