ഖഷോഗി വധം : അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധകേസില്‍ മുഖ്യപ്രതികളായ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍. ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടതിലും കൊലപാതകം നടപ്പാക്കിയതിലും നേരിട്ടുപങ്കുള്ള അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ക്കാണ് വധശിക്ഷ നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അറസ്റ്റിലായ 21 പ്രതികളില്‍ 11 പേര്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു.

വധത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കില്ലെന്നും അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു. അഞ്ച് പ്രതികള്‍ക്ക് പുറമെ മറ്റുപ്രതികള്‍ക്ക് കുറ്റത്തിനനുസരിച്ചുള്ള തടവുശിക്ഷ നല്‍കണമെന്നും സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സിയില്‍ (സ്പാ) പ്രസിദ്ധീകരിച്ച ഔദ്യോഗികപ്രസ്താവനയില്‍ പറയുന്നു.

ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് ഖഷോഗി കൊല്ലപ്പെട്ടത്.

Top