സൗദി: ഇറാന്‍റെ സഹായത്തോടെ പ്രവർത്തിച്ചു വരുന്ന ഭീകര സംഘത്തെ പിടികൂടിയതായി സൗദി അറേബ്യ. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്‍റെ പരിശീലനം ലഭിച്ചവരാണ് ഇവരില്‍ മൂന്ന് പേരെന്ന് സുരക്ഷാ വിഭാഗം പറഞ്ഞു. വിവിധ മെഷീന്‍ ഗണ്ണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ആരോപണം ഇറാന്‍ നിഷേധിച്ചു.
ഈ മാസം 23നാണ് പത്തംഗ സംഘം സൗദിയില്‍ പിടിയിലായത്. സുരക്ഷാകാരണങ്ങളാൽ വ്യക്തികളുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിരുന്നില്ല. സൗദി സുരക്ഷാ വിഭാഗം അറിയിച്ചത് പ്രകാരം ഇന്നലെ രാത്രിയോടെ പിടി കൂടിയവര്‍ ഇറാന്‍ പൗരന്മാരാണെന്ന് ദേശ സുരക്ഷാ വിഭാഗം സ്ഥിരീകരിച്ചു. ഭീകര പ്രവര്‍ത്തനമായിരുന്നു ലക്ഷ്യമെന്നും സുരക്ഷാ വിഭാഗം പറയുന്നു. പിടിയിലായ പത്തില്‍ മൂന്ന് പേര്‍ക്ക് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്‍റെ പരിശീലനം ലഭിച്ചതായും സൗദി ചൂണ്ടിക്കാട്ടി. ബാക്കിയുള്ളവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയായിരുന്നു. പിടികൂടിയവരില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും വയര്‍ലെസ് ഉപകരണങ്ങളും പിടിച്ചെടുത്തെന്നും സുരക്ഷാ വിഭാഗം ചൂണ്ടിക്കാട്ടി. എന്നാല്‍ ആരോപണങ്ങളെല്ലാം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.