സൗദിയിലേയ്ക്ക് അടുത്ത മാസം മുതല്‍ ടൂറിസ്റ്റ് വിസ നല്‍കി തുടങ്ങും

saudi-arabia

റിയാദ്: അടുത്ത മാസം മുതല്‍ സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ നല്‍കാന്‍ തീരുമാനമായി. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റു കൂടിയായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനാണ് ഇത് സംബന്ധിച്ച ഉത്തരവ് നേരത്തെ ഇറക്കിയത്. എന്നാല്‍ എന്ന് മുതല്‍ നടപ്പാകും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

സിംഗിള്‍ എന്‍ട്രി വിസയാകും നല്‍കുകയെന്നും അത് 30 ദിവസത്തേക്കാണ് നല്‍കുകയെന്നുമാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക രംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ടാണ് ടൂറിസ്റ്റ് വിസ നല്‍കാന്‍ തീരുമാനമായത്. ഒരു വര്‍ഷം 30 മില്യണ്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കാനാണ് സൗദി ഭരണകൂടം ലക്ഷ്യം വെയ്ക്കുന്നത്. ഫാമിലി വിസ, ജോബ് വിസ തുടങ്ങിയവയും ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസയുമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Top