സൗദിയില്‍ ഇനിമുതല്‍ ചിപ്പുകളോടു കൂടിയ മികച്ച തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍

saudi-arabia

റിയാദ്: സൗദിഅറേബ്യയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി പുതിയ മികച്ച തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വരുന്നു. അറബിയിലും ഇംഗ്ലീഷിലും വിവരങ്ങള്‍ രേഖപ്പെടുത്തുന്ന കാര്‍ഡില്‍ വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളുമുള്ള ചിപ്പുകളും ഉണ്ടായിരിക്കും എന്നതാണ് പ്രത്യേകത.

സൗദിയിലെ തിരിച്ചറിയല്‍ കാര്‍ഡുകളുടെ മൂന്നാം പതിപ്പാണ് ഇറങ്ങാന്‍ ഒരുങ്ങുന്നത്. നിലവിലെ ഇഖാമയ്ക്കും സൗദിയുടെ തിരിച്ചറിയല്‍ രേഖയ്ക്കും പകരമായാണ് ചിപ്പ് ഘടിപ്പിച്ച പുതിയ കാര്‍ഡ്. വ്യക്തിയുടെയും രാഷ്ട്രത്തിന്റേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ആഭ്യന്തര മന്ത്രാലയം പുതിയ തിരിച്ചറിയല്‍ കാര്‍ഡ് ഇറക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് ഇഖാമകളും തിരിച്ചറിയല്‍ രേഖകളും കണ്ടെത്താനും പിടികൂടാനും ഇതുവഴി സാധിക്കും.

Top