സൗദി അറേബ്യയിലെ റിയാദില്‍ തീപിടുത്തം; 17 പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ തീപിടുത്തം. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. അല്‍ ഫലാഹ് ഡിസ്ട്രിക്റ്റില്‍ പാര്‍പ്പിട ആവശ്യത്തിന് ഉപയോഗിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണക്കുകയും ചെയ്തു.

കെട്ടിടത്തിന് തീ പിടിച്ചപ്പോള്‍ കനത്ത പുക ഉയരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ സംഭവ സ്ഥലത്തുവച്ച് റെഡ്ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ഒരാളെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയതായും റിയാദ് പ്രവിശ്യ റെഡ് ക്രസന്റ് വക്താവ് യാസിര്‍ അല്‍ജലാജില്‍ പറഞ്ഞു.

Top