സ്പോൺസർഷിപ് വ്യവസ്ഥയിൽ മാറ്റത്തിനൊരുങ്ങി സൗദി

സൗദി ; പുതിയ സ്പോൺസർഷിപ് വ്യവസ്ഥയുമായി സൗദി അറേബ്യ. സൗദിയിലെ തൊഴിൽ മാറ്റം സ്‌പോൺസറെ അറിയിച്ചു മാത്രമേ സാധ്യമാകുവെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാർ അവസാനിച്ചാൽ പിന്നെ സ്‌പോൺസറുടെ അനുമതിവേണ്ട. അടുത്ത മാർച്ച് മുതലാണ് ഈ സ്പോൺസർഷിപ് വ്യവസ്ഥ നടപ്പിലാക്കുക.

അതേസമയം  ഇഖാമ പുതുക്കാതിരിക്കൽ, ശമ്പളം നൽകാതിരിക്കാൻ, തൊഴിലാളി ഒളിച്ചോടിയതായി വ്യാജ രേഖയുണ്ടാക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് പുതിയ ഭേദഗതി അറുതിവരുത്തുമെന്നാണ് വിലയിരുത്തുന്നത്. ഏഴു ദശകത്തോളമായി നിലനിൽക്കുന്ന സ്‌പോൺസർഷിപ്പ് സമ്പ്രദായത്തിനാണ് ഇപ്പോൾ സൗദി മാറ്റം കൊണ്ടുവരാൻ ഒരുങ്ങുന്നത്.

Top