തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനൊരുങ്ങി സൗദി, ‘പണി’ കിട്ടുന്നത് വിദേശ തൊഴിലാളികൾക്ക്

unemployment

സൗദി; തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ സൗദി സർക്കാർ. രണ്ടായിരത്തി മുപ്പതോടെ സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തിന് താഴെയെത്തിക്കുന്നതിനായി വിവിധ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് സൗദി തൊഴിൽ മന്ത്രി അറിയിച്ചു. എന്നാൽ ഇതുമൂലം സൗദിയിൽ വിദേശികളുടെ തൊഴിൽ നഷ്ടം വർധിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

വിവിധ സ്ഥാപനങ്ങളുമായി പങ്കാളിത്ത വ്യവസ്ഥയിലും, സൂപ്പർവൈസറി മന്ത്രാലയങ്ങളുമായി ഉണ്ടാക്കിയ പ്രത്യേക കരാറുകളിലൂടെയും 4,20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ ഇതിനോടകം തന്നെ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രാലയം അടുത്തിടെ ആരംഭിച്ച വിവിധ പദ്ധതികൾ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Top