സൗദിയില്‍ പെട്രോള്‍ വില വര്‍ധിച്ചു ; ടാക്‌സി കാറുകളുടെ നിരക്കിലും ഉയര്‍ച്ച

റിയാദ്: സൗദിയില്‍ പെട്രോള്‍ വില കൂടിയതോടെ ടാക്‌സി കാറുകളുടെ നിരക്കുകളിലും വര്‍ധനവ് ഉണ്ടായി. എന്നാല്‍ ഇതു സംബന്ധിച്ചുള്ള കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അമിത ചാര്‍ജ് ഈടാക്കുന്നതായി നിരവധി പരാതികളാണ് അധികൃതര്‍ക്ക് ദിനം പ്രതി ലഭിക്കുന്നത്.

ടാക്‌സികള്‍ക്ക് മീറ്ററുകള്‍ നിര്‍ബന്ധമാണെങ്കിലും ബഹുഭൂരിപക്ഷം കാറുകളിലും ഇതു പ്രവര്‍ത്തിക്കുന്നില്ല. കൂടാതെ പെട്രോളിന് വില വര്‍ധിച്ചതോടെ ടാക്‌സി ഡ്രൈവര്‍മാര്‍ തോന്നിയ നിരക്കാണ് ഈടാക്കുന്നത്.

നിലവിലുളള നിരക്കിനേക്കാള്‍ മൂന്നിലൊന്ന് നിരക്കാണ് പല ടാക്‌സി ഡ്രൈവര്‍മാരും ഈടാക്കുന്നതെന്നും പരാതിക
ളുണ്ട്. ഗതാഗതവകുപ്പ് ടാക്‌സി നിരക്ക് വര്‍ധനവ് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ടാക്‌സി കമ്പനികള്‍.

Top