ക്രൂഡോയിൽ ഇറക്കുമതി: റഷ്യയെ പിന്തള്ളി സൗദി

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ റഷ്യയെ മറികടന്ന് ഗൾഫ് രാജ്യമായ സൗദി അറേബ്യ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഇന്ധന വിതരണ രാജ്യമായി. റഷ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ഇറാഖ് പതിവു പോലെ ഒന്നാം സ്ഥാനം നിലനിർത്തി.

ലോകത്തെ ഏറ്റവും കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 863950 ബാരൽ ക്രൂഡ് ഓയിലാണ് പ്രതിദിനം ഇന്ത്യ ഓഗസ്റ്റ് മാസത്തിൽ സൗദി അറേബ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. തൊട്ടുമുമ്പത്തെ മാസത്തെ അപേക്ഷിച്ച് 4.8% വളർച്ച നേടി.

അതേസമയം റഷ്യയിൽ നിന്ന് ഓഗസ്റ്റ് മാസത്തിൽ ദിനംതോറും 855950 ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. തൊട്ടുമുമ്പത്തെ മാസത്തെ അപേക്ഷിച്ച് 2.4 ശതമാനത്തിലേറെ ഇടിവാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ ഉണ്ടായത്.

സൗദിയിൽനിന്ന് കൂടുതൽ ഇന്ധനം എത്തിയെങ്കിലും ഒപ്പം രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇന്ധന വരവ് 16 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 59.8% ആണ് കുറവുണ്ടായത്.

ഉക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി മറ്റു പല രാജ്യങ്ങളും വേണ്ടെന്ന് വെച്ചതോടെ മറ്റൊരു മാറ്റം കൂടി ഉണ്ടായിട്ടുണ്ട്. റഷ്യയിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഒന്നാം സ്ഥാനത്ത്.

Top