അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും

സൗദി : അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും പങ്കുചേര്‍ന്നു. ആസ്ട്രേലിയ, ബഹറൈന്‍, യു.കെ എന്നിവ ഉള്‍പ്പെടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലേക്കാണ് സൗദി അറേബ്യയും അംഗമാകുന്നത്. സമുദ്രഗതാഗതം വഴിയുള്ള ആഗോള വ്യാപാരത്തിലുള്ള ഭീഷണികളെ തടയുന്നതിന്റെ ഭാഗമായാണ് നീരുമാനം.

വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പുവരുത്തുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഇത് വഴി ഹോര്‍മുസ് കടലിടുക്ക്, ബാബുല്‍ മന്ദബ്, ഒമാന്‍ കടല്‍, അറേബ്യന്‍ ഗള്‍ഫ് എന്നീ സമുദ്ര മേഖലകള്‍ സുരക്ഷിതാമാക്കാനാകുമെന്ന് സൗദി പ്രതീക്ഷിക്കുന്നു.

ലോകത്തിലെ ഏറ്റവും തന്ത്രപ്രധാന ജലപാതയായ ഹോര്‍മൂസ് വഴിയാണ് പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ-വാതക കയറ്റുമതിയുടെ 40 ശതമാനവും. പുതിയ നീക്കം ആഗോള സമ്പദ് വ്യവസ്ഥയിലേക്കുള്ള ഊര്‍ജ്ജ വിതരണത്തിന്റെ തുടര്‍ച്ചയായ പ്രവാഹം ഉറപ്പാക്കുമെന്നും സൌദി കരുതുന്നു.

Top