സൗദിഅറേബ്യയില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 12 ലക്ഷം തൊഴിലവസരങ്ങള്‍

saudi

റിയാദ്: സൗദിഅറേബ്യയില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. 2022 വരെ പ്രതിവര്‍ഷം ശരാശരി രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനാണ് തൊഴില്‍മന്ത്രാലയം ലക്ഷ്യമിടുന്നത്.

രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് 12.8ല്‍ നിന്ന് 9 ശതമാനമാക്കി കുറയ്ക്കുന്നതിനാണ് ഇത്തരത്തിലൊരു തീരുമാനം. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ പ്രത്യേക ഏജന്‍സിയാണ് രൂപികരിച്ചിരിക്കുന്നത്. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തൊഴില്‍ വകുപ്പ് തീരുമാനിച്ചു. ഇത്തരത്തില്‍ 2022 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം ശരാശരി 240000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം വ്യക്തമാക്കി

Top