സൗദി അറേബ്യയില്‍ വാഹനാപകടം; ആലപ്പുഴ സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വീഞ്ചും ട്രൈലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു. റിയാദില്‍ നിന്ന് 300 കിലോമീറ്ററകലെ ലൈല അഫ്‌ലാജിലണ് അപകടം നടന്നത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീന്‍ കബീറാണ് (53) മരിച്ചത്.

സൈനുദ്ദീന്‍ കബീര്‍ വാഹനങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന വീഞ്ച് ഡ്രൈവറാണ്. ഇയാള്‍ ഓടിച്ചിരുന്ന വീഞ്ച് വാഹനം മുമ്പില്‍ പോയിരുന്ന ട്രെയ്ലറിന്റെ പുറകില്‍ ഇടിച്ചായിരുന്നു അപകടം നടന്നത്. ഗുരുതര പരിക്കേറ്റ കബീര്‍ തല്‍ക്ഷണം തന്നെ മരിച്ചു.

ഭാര്യ: സലീന, മക്കള്‍: നാസിയ നാജിയ, മുഹമ്മദ് സിനാന്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

Top